indira-jnmadianm

മാന്നാർ: ഇന്ത്യയ്ക്ക് ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ യശസ് ഉയർത്താൻ ഇന്ദിരാഗാന്ധിയുടെ ഭരണത്തിനു കഴിഞ്ഞതായും വ്യവസായിക-ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ കുതിച്ചു ചാട്ടം നടത്താൻ അവരുടെ നേതൃ പാടവത്തിന് കഴിഞ്ഞതായും കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് പറഞ്ഞു. കോൺഗ്രസ്‌ മാന്നാർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മദിന വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അബ്ദുൽ ലത്തീഫ്. കോൺഗ്രസ്‌ മാന്നാർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ, സണ്ണി കോവിലകം, അഡ്വ.കെ.വേണുഗോപാൽ, അഡ്വ.ഡി.നാഗേഷ് കുമാർ, സുജ ജോഷ്വാ, കെ.ബി.യശോധരൻ, മോഹൻ സി.നായർ, പി.ബി.സലാം, മധു പുഴയോരം, ഹരി കുട്ടമ്പേരൂർ, പ്രദീപ് ശാന്തിസദൻ, അജിത്ത് ആർ.പിള്ള, രഘുനാഥ് പാർത്ഥസാരഥി, തോമസ്കുട്ടി കടവിൽ, സണ്ണി പുഞ്ചമണ്ണിൽ, സജീവ് വെട്ടിക്കാട്, ചിത്ര എം.നായർ, ടി.കെ രമേശ്, ടി.ഡി.മോഹനൻ, ചന്ദ്രദാസ്, സന്തോഷ് കുമാർ, ജെയ്സൺ ചാക്കോ, ലേഖ മോഹൻ, പി.ജി.എബ്രഹാം, ശ്യാമപ്രസാദ്, വി.ശ്രീകുമാർ, പ്രദീപ് മഴുവഞ്ചേരിൽ, ബിജു കെ.ഡാനിയേൽ, പി.പി.അബ്ദുൾ അസീസ്, ഹരി പാലമൂട്ടിൽ, നിസാർ കുരട്ടിക്കാട് എന്നിവർ സംസാരിച്ചു.