zacd

ആലപ്പുഴ : സംസ്ഥാന സ്ക്കൂൾ പ്രവ്യത്തി പരിചയ മേളയിൽ തഴയോല ഉൽപ്പന്നനിർമ്മാണം എച്ച്. എസ്. എസ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആർ.ദേവിക. തുടർച്ചയാൽ മൂന്നാം വർഷമാണ് ദേവിക നേട്ടം കൈവരിക്കുന്നത്. പത്താം ക്ളാസിലും പ്ളസ് വണ്ണിനും പഠിക്കുമ്പോഴും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൽ ഓവർസിയറായി (ഗ്രേഡ് വൺ) ജോലി ചെയ്യുന്ന റെജിമോന്റേയും എെ.സി.ഡി.എസ് സൂപ്പർവൈസർ ധന്യയുടേയും ഏക മകളാണ് . അമ്മൂമ്മ അംബികയാണ് പരിശീലനം നൽകുന്നത് .