ambala

അമ്പലപ്പുഴ : തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ ആശുപത്രി മുതൽ എല്ലോറ വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. റോഡ് തകർന്നു കിടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ദുസഹമാണ്. കാൽനട പോലും അസാദ്ധ്യമാണ്. ഇതോടെ, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നാട്ടുകാർ ബുദ്ധിമുട്ടിലാണ്.

തകഴി റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണി നടക്കുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നതും

ഈ റോഡ് വഴിയാണ്. 2022 ൽ റോഡ് നവീകരണത്തിന് 2 കോടി 19 ലക്ഷം രൂപ അനുവദിച്ച് ജോലികൾ ആരംഭിച്ചെങ്കിലും പിന്നീട് പല വിധ കാരണങ്ങളാൽ മുടങ്ങി. റോഡിന്റെ 80 മീറ്റർ നീളം എസ്റ്റിമേറ്റിൽ ഇല്ലാത്തതും തിരിച്ചടിയായി.

റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരെ അണിനിരത്തി ഡിസംബർ 2ന് സമരം നടത്തും

- ടി.സുരേഷ്,​ ജില്ലാ സെക്രട്ടറി,​ ദേശീയ മനുഷ്യാവകാശ സമിതി