തുറവൂർ: കുത്തിയതോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ്,നിയോജക മണ്ഡല വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച കരട് വിജ്ഞാപനം കമ്മീഷന്റെ വെബ് സൈറ്റിലും കുത്തിയതോട് വില്ലേജ് ഓഫീസ്, വായനശാലകൾ, അങ്കണവാടികൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും നേരിൽ പരിശോധനയ്ക്ക് ലഭ്യമാണ്. നിയോജകമണ്ഡല കരട് വിഭജന നിർദ്ദേശങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളോ പരാതികളോ അഭിപ്രായങ്ങളോ ഡിസംബർ മൂന്നിനകം ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയ്ക്കോ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ടോ.തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.