കായംകുളം: കായംകുളം നഗരസഭ പദ്ധതി റിവിഷനുമായി ബന്ധപ്പെട്ട കൗൺസിൽ ഹാൾ നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചുതായുള്ളള്ള പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണന്ന് ചെയർപേഴ്സൺ പി.ശശികല പറഞ്ഞു. നഗരസഭ ബിൽഡിംഗിന്റെ മുകൾഭാഗം മുഴുവൻ റൂഫ് വർക്ക് ചെയ്യുന്നതിനാണ് നഗരസഭ ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഓരോ വാർഡിലേക്കും തുല്യമായാണ് പദ്ധതി തുക അനുവദിച്ചത്.44 വാർഡിലേക്കും തുല്യമായാണ് ഫണ്ട് അനുവദിച്ചതെന്നും ചെയർപേഴ്സൺ അറിയിച്ചു.