ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ പുതുപ്പള്ളി മേഖലകളിലെ ശാഖാ യോഗം ഭാരവാഹികൾ,വനിതാ സംഘം യൂത്ത് മൂവമെന്റ് ഭാരവാഹികളുടെ സംയുക്ത മേഖല യോഗം പുതുപ്പള്ളി ഗുരുകുലം ശാഖാ ഗുരു മന്ദിരത്തിൽ നടന്നു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ എ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.പനയ്ക്കൽ ദേവരാജൻ, ഭാസുര മോഹനൻ, കെ.ജയകുമാർ,വിജയപ്രസാദ്, സജീവൻ, മൻമഥൻ, കെ.എസ് പ്രസാദ്, കെ.എൽ ജയകുമാർ, ഗോപാലകൃഷ്ണൻ, പി.ബിനുരാജ്, കെ..ആർ ഡാളി,സുരേഷ്, എസ്.സ്റ്റാലിൻ, ശ്രീലത ശശി, അജിത അനിൽ, ശിഖാമുരളി, ശോഭ അനിൽ, പ്രസന്ന സുതൻ, എന്നിവർ പങ്കെടുത്തു.