
ചേർത്തല : കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ചേർത്തല യൂണിറ്റ് വാർഷിക പൊതുയോഗം നഗരസഭചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.എ.കരിം അദ്ധ്യക്ഷതവഹിച്ചു.
രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മനാഫ് എസ്.കുബാബ സുരക്ഷാ പദ്ധതിയുടെ വിശദീകരിച്ചു. നാസർ ബി.താജ് മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു. റോയ് മഡോണ വിശിഷ്ട വ്യക്തികളെ ആദരിച്ചു.
ജെയിംസ് കുട്ടി തോമസ്,വി.വൈ.അൻസാരി, മുഹമ്മദ് കോയ,ജി.മോഹൻദാസ്,എ.ഇ.നവാസ്,രാജേഷ് പടിപ്പുര,ആശാ തോമസ് എന്നിവർ സംസാരിച്ചു.