hdb

ഹരിപ്പാട്: സി.പി.എം കാർത്തികപ്പള്ളി ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചിങ്ങോലി കാവിൽപ്പടിക്കൽ ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം കെ.കരുണാകരൻ സമ്മേളന നഗറിൽ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ പ്രൊഫ.കെ.പി.പ്രസാദ് സ്വാഗതം പറഞ്ഞു. അഡ്വ.ടി.എസ്.താഹ (കൺവീനർ), കെ.വാമദേവൻ, ജോൺചാക്കോ, ടി.ആർ.വത്സല, ബിന്ദു രാജേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.വിജയകുമാർ കൺവീനറായി പ്രമേയ കമ്മിറ്റിയെയും ടി.സുരേന്ദ്രൻ കൺവീനറായി മിനിട്സ് കമ്മിറ്റിയെയും പി.എ.അഖിൽ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, എം.സത്യപാലൻ, കെ.എച്ച്.ബാബുജാൻ, എച്ച്.സലാം എം.എൽ.എ, കെ.രാഘവൻ, എം.സുരേന്ദ്രൻ, എൻ.സജീവൻ, ടി.കെ.ദേവകുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ‌ഇന്ന് രാവിലെ 9 ന് പൊതുചർച്ചയ്ക്കുള്ള മറുപടി, ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ്, ജില്ലാ സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. 21ന് ഉച്ചയ്ക്ക് 2ന് ചിങ്ങോലി എൻ.ടി.പി.സി.ജംഗ്ഷനിൽ നിന്ന് റെഡ് വോളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. നാലിന് കാർത്തികപ്പള്ളി ജംഗ്ഷനിലെ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.