ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി,ആലപ്പുഴ പ്രോജക്ട് ഡിവിഷനു കീഴിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തനങ്ങൾക്കായി താത്കാലിക അടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തിലേക്ക് ജെ .ജെ.എം പ്രോജക്ട് അസോസിയേറ്റ്/വാളന്റിയർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് വാളന്റിയർ നിയമനം നടത്തുന്നു. ഇന്ന് രാവിലെ 10.30 ന് ആലിശ്ശേരി പ്രോജക്ട് ഡിവിഷൻ കാര്യാലയത്തിൽ അഭിമുഖം നടക്കും. സിവിൽ/മെക്കാനിക്കൽ വിഷയത്തിൽ ബി.ടെക്ക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഇലക്ട്രിക്കൽ/പ്ലംബിംഗ് വിഷയത്തിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് മുൻഗണന.