sadiq

ചാരുംമൂട് : നിർദ്ധനരും നിരാലംബരുമായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ചാരുംമൂട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സലിം ഇബ്രാഹീം, റഹിം പീടികയിൽ (രക്ഷാധികാരികൾ) കെ.സാദിഖ് അലീഖാൻ (പ്രസിഡന്റ്) നാസർ പേരാപ്പിൽ , നസീർ സീതാർ (വൈസ് പ്രസിഡന്റുമാർ) ,​ ഷറഫുദീൻ കല്ലറവിള (ജനറൽ സെക്രട്ടറി) ,​ ജമാലുദീൻ അഞ്ചുമൂലയിൽ, ഷാജഹാൻ സാർ (ജോയിന്റ് സെക്രട്ടറിമാർ) റഹ്മത്ത് അലീഖാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സാധു സംരക്ഷണ കമ്മിറ്റി ചെയർമാനായി കെ.ഫസൽ അലീഖാനെ തിരഞ്ഞെടുത്തു. മുസ്തഫാ സാർ, നവീൻ ഹനീഫ് (കൺവീനർമാർ) ഷാജഹാൻ അലി റാവുത്തർ, ഫൈസൽ ഹമീദ്, എം.എസ്. സലാമത്ത് (ഗൾഫ് കോ - ഓർഡിനേറ്റേഴ്സ്) അഡ്വ.സുധീർഖാൻ (ലീഗൽ അഡ്വൈസർ) എന്നിവരെയും 11 അഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.