
താനുമായി അടുപ്പത്തിലായിരുന്നപ്പോഴും വിജയലക്ഷ്മി ഒരുമിച്ച് കഴിയാൻ ഇഷ്ടപ്പെട്ടത് മറ്റൊരു കാമുകനായ സുധീഷിനൊപ്പം. ഇത് കൊടുംപകയായി വളർന്നു
പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ പോകാൻ തനിക്ക് കൂട്ടുവരാൻ വിജയലക്ഷ്മി ഈമാസം ആദ്യം ജയചന്ദ്രന്റെ സഹായം തേടി. ഇത് അവസരമായി ജയചന്ദ്രൻ കണ്ടു
നവംബർ 6ന് കരൂരിലെ വീട്ടിൽ തങ്ങിയശേഷം പോകാമെന്നുറപ്പിച്ച് വിജയലക്ഷിയെ വരുത്തി. തനിക്ക് വഴങ്ങണമെന്ന ജയചന്ദ്രന്റെ നിബർന്ധം വിജയലക്ഷ്മി അംഗീകരിച്ചു
ഇതിനു പിന്നാലെ ഒരു മണിയോടെയാണ് സുധീഷിന്റെ കാൾ വിജയലക്ഷ്മിക്ക് വന്നത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് കൊലപാതകവും.
മൃതദേഹത്തോടും ക്രൂരത
മൃതദേഹം മണ്ണിൽ കുഴിച്ചിട്ട് തിരിഞ്ഞുനോക്കുമ്പോൾ തലയുടെ ഭാഗം പുറത്തേക്ക് നിൽക്കുന്നത് ജയചന്ദ്രൻ കണ്ടു. മൺവെട്ടികൊണ്ട് തലചേർത്ത് മണ്ണ് കിളച്ച് താഴ്ത്തി
അടുത്ത ദിവസം വീടിന് മുകളിൽ നിന്ന് മൃതദേഹം കുഴിച്ചിട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ മണ്ണ് വിണ്ടുകീറി മൃതദേഹം കാണുന്ന തരത്തിലാണെന്ന് തോന്നി
ഡെറ്റോളും കംഫർട്ടും വാങ്ങി പരിസരത്ത് തളിച്ചു. മെറ്റലിട്ട് കോൺക്രീറ്റും ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ കിടപ്പുമുറി കഴുകി വൃത്തിയാക്കി