ഹരിപ്പാട്: പളളിപ്പാട് ഗ്രാമ പഞ്ചായത്തിന്റെ കരട് നിയോജക മണ്ഡല വിഭജന റിപ്പോർട്ട് https://delimitation.lsgkerala.gov.in ലും ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് , അക്ഷയ കേന്ദ്രങ്ങൾ , റേഷൻ കടകൾ, കൃഷി ഓഫീസ് മുതലായ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡുകളിലും പ്രസിദ്ധപ്പെടുത്തി. വിജ്ഞാപനത്തിലെ ആക്ഷേപങ്ങൾ 2024 ഡിസംബർ 3 നുള്ളിൽ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെയോ നേരിട്ടോ, രജിസ്റ്റർ ചെയ്ത തപാൽ മുഖേനെയോ സമർപ്പിക്കാം.