prathishedha-dharnna

മാന്നാർ: വർഷങ്ങളായി തകർന്ന് കിടക്കുന്ന പാവുക്കര മൂർത്തിട്ട-മുക്കാത്താരി റോഡ് സഞ്ചാരയോഗ്യമാക്കുക, ഇലമ്പനം തോട് ശുചീകരിക്കുക, കാർഷിക മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാന്നാർ പൗരധ്വനിയുടെ നേതൃത്വത്തിൽ മാന്നാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടന്നു. തൃക്കുരട്ടി ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ മാന്നാറിലെ മുതിർന്ന പൗരൻ ഡോ.ബാലകൃഷ്ണപിള്ള.കെ പന്തപ്ലാവിൽ ഉദ്‌ഘാടനം ചെയ്തു. പൗരധ്വനി ചെയർമാൻ അലക്സ് അരികുപുറം അദ്ധ്യക്ഷനായി. സെകട്ടറി സുധീർ എലവൺസ്, വർക്കിംഗ് ചെയർമാൻ എം.പി സുരേഷ് കുമാർ, കോർഡിനേറ്റർ പി.ബി ഹാരിസ്, ട്രഷറർ ഷബീർ അബ്ബാസ്, ഭാരവാഹികളായ സുരേഷ്ബാബു തിട്ടപള്ളി, സഹായി ബഷീർ, സുധീർ ഇരമത്തൂർ, നിസാർ കുരട്ടിക്കാട്, മുഹമ്മദ് ഇക്ബാൽ, കലാധരൻ കൈലാസം, അനിൽ മാന്തറ, ശോഭനകുമാരി, ബിമൽജി, സുന്ദരേശൻ പിള്ള, നൗഷർവാൻ ലബ്ബ, ഷിബു മാന്നാർ, തുടങ്ങിയവർ പങ്കെടുത്തു.