അമ്പലപ്പുഴ:സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ കൊല നടത്തിയ പ്രതി അയൽവീടുകളെ കൂടി കെണിയിലാക്കുന്ന പ്രവൃത്തികളാണ് ചെയ്തത്. മ‌ൃതദേഹം കയർ കെട്ടി വലിച്ചിഴച്ച് വീടിന് പിന്നിലെ പുരയിടത്തിൽ കുഴിച്ചിട്ടു. പൊലീസിന്റെ നിർദ്ദേശ പ്രകാരം പ്രദേശത്തെ സി.ഡി.എസ് പ്രവർത്തകർ പരിസരത്ത് നടത്തിയ നിരീക്ഷണത്തിലാണ് പണിനടക്കുന്ന മറ്റൊരു വീടിന്റെ ടൊയ്ലറ്റിൽ തുണി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സാരിയും ചെരുപ്പുമാണെന്നാണ് കരുതപ്പെടുന്നത്. വാടകവീട്ടിൽ കഴിയുന്ന കുടുംബം ഈ വീട്ടിലേക്ക് മാറാൻ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്.