jvv

ഹരിപ്പാട്: മണ്ണാറശാല യു.പി സ്കൂൾ ശതാബ്ദി ആഘോഷമായ അക്ഷരസുകൃതം -2024 ന്റെ ഭാഗമായി അങ്കണവാടി കുഞ്ഞുങ്ങളുടെ സർഗോത്സവമായ കിൻഡർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഹരിപ്പാട് മുൻസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും 40തോളം അങ്കണവാടികളിൽ നിന്ന് മുന്നൂറോളം കുഞ്ഞുങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. നാഗദാസ് സമ്മാനദാനം നിർവഹിച്ചു. അദ്ധ്യാപകരായ ഇ. എൻ. ശ്രീദേവി, പൂജ പി.നാഥ്, സി.കെ.ശ്രീജ,വി.ആർ.വന്ദന, സി.ശ്രീജാദേവി,എ. റഷീദ്, എൻ.ശാലിനി, യു.സൂരജ് എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക കെ.എസ്. ബിന്ദു സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. ധന്യ നന്ദിയും പറഞ്ഞു.