photo

ചാരുംമൂട്: നൂറനാട് പടനിലം പരബ്രന്മ ക്ഷേത്രത്തിൽ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രഗ്രൗണ്ടിൽ ആരോഗ്യ വകുപ്പ് ഹെൽപ് ഡസ്ക് തുടങ്ങി. ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗീത അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ രാധാകൃഷ്ണൻ രാധാലയം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രമേശ്, വൈസ് പ്രസിഡന്റ്‌ രജിൻ എസ്. ഉണ്ണിത്താൻ, ഉത്സവകമ്മിറ്റി കൺവീനർ മോഹൻകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ശരത് ചന്ദ്രൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ പ്രമോദ്, രതി, പുഷ്പകുമാരി, ആശ വർക്കർമാരായ അനിതപ്രകാശ്, അഞ്ജന കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.