ആലപ്പുഴ:ചേപ്പാട് പഞ്ചായത്തിൽ നായശല്യം രൂക്ഷമായി. പത്രഏജന്റ്, വിതരണക്കാർ, പാൽ കൊടുക്കുന്നവർ എന്നിവർക്ക് നേരെ നായ്ക്കൾ കൂട്ടത്തോട് വന്ന് ആക്രമിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം നങ്ങ്യാർകുളങ്ങര എസ്.എം ഹോസ്പിറ്റലിന് സമീപത്ത് പത്രവിതരണം നടത്തിയിരുന്ന ചേപ്പാട് ഏജന്റ് വേണുവിനെ നേരെ നായ്ക്കൾ ആക്രമണം നടത്തി. ഇറച്ചി ഫാമിൽ നിന്നുള്ള കോഴി മാലിന്യം ഈ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നതാണ് നായ്ക്കളുടെ ശല്യം രൂക്ഷമാകാനുള്ള കാരണം. പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടി സ്ഥീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.