local

കായംകുളം : ഛത്തീസ് ഗഡിലെ ക്യാമ്പിൽ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ സൈനികൻ കുഴഞ്ഞ് വീണ് മരിച്ചു. കൃഷ്ണപുരം അജന്തജംഗ്ഷന് സമീപം കളീയ്ക്കൽ ബി.അനൂപാണ് (41) ഇന്നലെ രാവിലെ മരിച്ചത്. സി.ആർ.പി.എഫിൽ ഹവിൽദാറായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. അച്ഛൻ : ഭാസ്‌ക്കരൻ (റിട്ട.കൃഷിവകുപ്പ്). അമ്മ : സുധർമ്മ. ഭാര്യ : അശ്വതി. മക്കൾ: ദക്ഷിൺ, ദേവർഷ്, ദേവാംഗന.