
മുഹമ്മ : എസ്.കെ.എസ്.എസ്.എഫ് മണ്ണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലുതറ ഇസ്ലാമിക് സെന്റർ ശരീഅത്ത് കോളേജിൽ സംഘടിപ്പിച്ച മേഖല സർഗ്ഗലയത്തിൽ 294 പോയിന്റോടെ എസ്.കെ.എസ്.എസ്.എഫ്. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് യൂണിറ്റ് ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻമാരായി. 139 പോയിന്റോടെ പൊന്നാട് യൂണിറ്റ് രണ്ടാം സ്ഥാനവും 125 പോയിന്റോടെ അമ്പനാകുളങ്ങര യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാന വിതരണ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ഐ. മുഹമ്മദ് മുബാഷ് ഉദ്ഘാടനം ചെയ്തു. മേഖല സർഗലയം ചെയർമാൻ നവാസ് അൻവരി അധ്യക്ഷനായി. ജില്ലാ ട്രഷറർ ഹസീബ് മുസ്ലിയാർ പരപ്പിൽ സമ്മാനദാനം നിർവഹിച്ചു.