photo

ചേർത്തല:അഖിലേന്ത്യ സഹകരണവാരാഘോഷത്തോടനുബന്ധിച്ച് സർക്കിൾ സഹകരണയൂണിയൻ താലൂക്കുതല സെമിനാറും സമ്മേളനവും സംഘടിപ്പിച്ചു. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ എ.എസ്.സാബു അദ്ധ്യക്ഷനായി.മികച്ച സംഘങ്ങളെ ദലീമ ജോജോ എം.എൽ.എ അനുമോദിച്ചു. മികച്ച സെക്രട്ടറിമാർക്ക് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അവാർഡ് വിതരണംചെയ്തു. മികച്ച സഹകാരികളെ കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ.പ്രസാദ് ആദരിച്ചു. സഹകരണ അസി.രജിസ്ട്രാർ ഒ.ജെ.ഷിബു,അസി.രജിസ്ട്രാർ(ഓഡിറ്റ്) എം.ബി.ഷീജ, അഭിലാഷ് മാപ്പറമ്പിൽ,എൻ.ആർ.ബാബുരാജ്,അഡ്വ.കെ.ജെ.സണ്ണി, പി. ഷാജിമോഹൻ,പി.ഡി.ബിജു എന്നിവർ സംസാരിച്ചു. സെമിനാറിൽ ടി.മുഹമ്മദ് ഷഹീർ വിഷയം അവതരിപ്പിച്ചു.

കെ.ആർ.രാജേന്ദ്രപ്രസാദ്,പി.ജി.മുരളീധരൻ,ടി.ആർ.മുകുന്ദൻനായർ,പി.ഇ. ജയചന്ദ്രൻ,ജി.ബാഹുലേയൻ,കെ.എൻ.കാർത്തികേയൻ,പി.എസ്.ഷാജി,ഡി.വി. വിമൽദേവ് എന്നിവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം എ.കെ.പ്രസന്നൻ സ്വാഗതവും സെക്രട്ടറി സി.എസ്. സന്തോഷ് നന്ദിയും പറഞ്ഞു.