ആലപ്പുഴ : ജില്ലാ ഫയർഫോഴ്‌സ് ഓഫീസ് കെട്ടിടം അപകടനിലയിൽ തുടരുമ്പോഴും പുതിയകെട്ടിടം നിർമ്മിക്കാൻ സമർപ്പിച്ച പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി. ഗ്യാരേജ് മുറികളും ഫയർ സ്റ്റേഷൻ, ജില്ലാ ഫയർ ഓഫീസ് എന്നിവയും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. 1400ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഇരുനില കെട്ടിടസമുച്ചയം പണിയാൻ 10.57കോടിയുടെ പദ്ധതി കഴിഞ്ഞ വർഷമാണ് സമർപ്പിച്ചത്.

2018 മുതൽ സമർപ്പിച്ച പദ്ധതികൾ സമർപ്പിക്കുന്നുണ്ടെങ്കിലും തുക കൂടുതലായതിനാൽ നിരസിക്കപ്പെട്ടു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് വീണ്ടും പത്ത് കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ആഗസ്റ്റിൽ തയ്യാറാക്കി സർക്കാരിന് നൽകിയത്. ഇതിന് ധനവകുപ്പിന്റെ അംഗീകാരം ലഭിക്കാൻ കാത്തിരിക്കുകയാണ്.

മഴ പെയ്താൽ ചോർന്നൊലിക്കും

 ഭൂമിയുടെ അടിയുറപ്പ് കുറവായതിനാൽ പൈൽ ഫൗണ്ടേഷനോടുകൂടിയ നിർമ്മാണത്തിനാണ് പദ്ധതി സമർപ്പിച്ചത്.

 നിലവിലെ കെട്ടിടത്തിന് അരനൂറ്റാണ്ടിലധികം പഴക്കം ഉണ്ട്. ജില്ലാ ഓഫീസും ഫയർസ്റ്റേഷനും ഒരുവളപ്പിലാണ് പ്രവർത്തിക്കുന്നത്

 മഴപെയ്താൽ ചോർന്ന് ഒലിച്ച് പലഫയലുകളും ഈർപ്പത്തിൽ നശിക്കുക പതിവാണ്

 മന്ത്രിയായിരിക്കെ ജി.സുധാകരൻ മുൻകൈയെടുത്ത് കെട്ടിടത്തിന്റെ മുകൾഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയതു മാത്രമാണ് ഏക ആശ്വാസം

.

വർഷങ്ങളുടെ പഴക്കം

ജില്ലയിലെ ഫയർഫോഴ്‌സ് ആസ്ഥാനത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മഴക്കാറ് കണ്ടാൽ ഓഫീസ് വെള്ളത്തിലാവും. ജില്ലാ ഓഫീസിന്റെ പുതിയ കെട്ടിടത്തിനായി 2001 മുതൽ 13 പദ്ധതികൾ സമർപ്പിച്ചിരുന്നു.

"പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ ആവശ്യമായ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി നൽകിയിരിക്കുകയാണ്.

- ജില്ലാ ഫയർ ഓഫീസർ