sivanachari-anusmaranam

മാന്നാർ: കോൺഗ്രസ് നേതാവും മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി മെറ്റൽ വർക്കേഴ്സ് യൂണിയൻ സ്ഥാപക നേതാവും സമുദായ സംഘടനാ പ്രവർത്തകനുമായിരുന്ന ടി.എസ് ശിവനാചാരിയുടെ ചരമവാർഷികം 8-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സലാ ബാലകൃഷ്ണൻ അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു. മുരളി ഈരാശേരി അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർആര്യമംഗലം, ഹരികുട്ടംപേരൂർ, രാജേന്ദ്രൻ ഏനാത്ത്, അനിൽ മാന്തറ, നിസാർകുരട്ടിക്കാട് , ടി.സി നടരാജൻ, ജി.മോഹനൻ, ടി.എസ് രാജൻ, വേണു ഏനാത്ത്, വി.കെ ശിവൻ, രാകേഷ് ടി.ആർ, മണിക്കുട്ടൻ ടി.വി, പ്രദീപ് ശങ്കർ, അശോക്‌രാജ്, ശുഭാരാജൻ, ഗീതാ വിജയൻ, അജിത്കുമാർ, അൻസർ, എ.കെ രാജു തുടങ്ങിയവർ സംസാരിച്ചു.