s

ആലപ്പുഴ : മൃഗസംരക്ഷണ ​വകുപ്പ് മുഖേന ഇടത്തരം ക്ഷീരകർഷകർക്കുള്ള ​സമഗ്ര ഫാം സഹായ പാക്കേജ് പദ്ധതി അനുസരിച്ച് ആലപ്പുഴ ജില്ലയിൽ മൂന്ന് യൂണിറ്റുകൾ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. കുറഞ്ഞത് പത്തു കറവ പശുക്കളോ അല്ലെങ്കിൽ കൂടിയത് 20 കറവ പശുക്കളോ ഉള്ള കർഷകരെ പരിഗണിക്കും. നിർവ്വഹണചെലവ് ഉൾപ്പെടെ 100000 രൂപയുടെ സാമ്പത്തിക സഹായമാണ് നൽകു. അർഹരായ ക്ഷീരകർഷകർ ബന്ധപ്പെട്ട മൃഗാശുപത്രികൾ മുഖേന പ്രത്യേക ഫോമിൽ രേഖകൾ സഹിതം നവംബർ 30 നകം അപേക്ഷ ​സമർപ്പിക്കണം. ഫോൺ​:0477 ​2252431