മാന്നാർ: വുമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ക്യാമ്പയിന്റെ ഭാഗമായി,​ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പരുമലക്കടവിൽ മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിച്ചു. വുമൺ ഇന്ത്യ മൂവ്മെന്റ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ നിസ ശിഹാബ്, സമീന സഫർ, ഹസീന ഷരീഫ്, അജ്നാ നിസാം, ഫാത്തിമ ബീവി, നിജാ നിയാസ് തുടങ്ങിയവർ പങ്കെടുത്തു.