s

ആലപ്പുഴ : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ ജെ.സി.ഐ ഇന്ത്യയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ആലപ്പുഴ വട്ടയാൽ സെന്റ് മേരിസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച യോഗം ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വച്ചു. സെക്രട്ടറി തുളസിദാസ്, പി. അശോകൻ, അഡ്വ. പ്രദീപ്‌ കൂട്ടാല, ഫിലിപ്പോസ് തത്തംപള്ളി, കെ. കെ. സനൽകുമാർ, എസ്. പത്മകുമാർ, എലിസബത് എന്നിവർ സംസാരിച്ചു.