s

ആലപ്പുഴ : 70 വയസു കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ കേരളത്തിലെ വയോധികർക്ക് ലഭിക്കുന്നത് സംബന്ധിച്ച ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയോജനങ്ങളെ ബാധിക്കുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28 ന് കളക്ട്രേറ്റിനു മുന്നിൽ നടത്തുന്ന ധർണ്ണ വിജയിപ്പിക്കാൻ ടി.ആർ.ബാഹുലേയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. സി.രാജപ്പൻ, സി.വാമദേവ്, സി.എസ്. സച്ചിത്ത്, കെ.പി. പുഷ്‌ക്കരൻ , പി.വി. സഹദേവൻ എന്നിവർ സംസാരിച്ചു.