മാന്നാർ: വിദ്യാഭ്യാസ ഗുണ നിലവാരം ഉറപ്പുവരുത്തുവാൻ കേരള സമൂഹത്തിൽ ചർച്ച ഉയർന്നുവരണം എന്ന ലക്ഷ്യത്തോടെ കാസർകോട് നിന്ന് ആരംഭിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ജാഥയുടെ സ്വീകരണത്തിനായുള്ള സ്വാഗത സംഘം മാന്നാറിൽ രൂപീകരിച്ചു. പരിഷത്ത് ചെങ്ങന്നൂർ മേഖല കമ്മിറ്റിയംഗം പി.എൻ.ശെൽവരാജന്റെ അദ്ധ്യക്ഷതയിൽ മേഖല സെക്രട്ടറി പി.കെ.ശിവൻകുട്ടി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സണായി മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി(ചെയർപേഴസ്ൺ), പി.എൻ ശെൽവരാജൻ, ടി.എസ്. ശ്രീകുമാർ, ജയകൃഷ്ണൻ.ജി, പാർവതി രാജു(വൈസ് ചെയർമാൻമാർ), ജനറൽ കൺവീനർ പരിഷത് യുണിറ്റ് സെക്രട്ടറി മോനു ജോൺ ഫിലിപ്പ്(ജനറൽ കൺവീനർ), ജോയിന്റ് കൺവീനർമാരായി ലാജി ജോസഫ് (ഫിനാൻസ്) രതീഷ് കൃഷ്ണൻകുട്ടി (പബ്ലിസിറ്റി) അന്നമ്മ ബേബി (റിസപ്ഷൻ) എലിസബത്ത് സജി (പ്രോഗ്രാം) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഡിസംബർ 10 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥ ഡിസംബർ 4ന് രാവിലെ 11ന് മാന്നാർ കുരട്ടിയമ്പലം ജംഗ്ഷനിൽ എത്തിച്ചേരും.