കായംകുളം: കായംകുളം നഗരസഭയിൽ ഡി.പി.സി യുടെ അനുമതിക്കായി സമർപ്പിക്കേണ്ട പദ്ധതികൾ കൗൺസിൽ യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ റൂൾ 7 പ്രകാരം കത്ത് നൽകി.
16 ന് കൂടിയ കൗൺസിൽ യോഗത്തിൽ എടുക്കാത്ത തീരുമാനങ്ങൾ നടപ്പിലാക്കുവാൻ നിർദ്ദേശം കൊടുത്തതായി അവർ ആരോപിച്ചു. 30-ാം തീയതി ശനിയാഴ്ച 11 മണിക്കാണ് യോഗം കൂടേണ്ടത്. ചെയർപേഴ്സൺ യോഗം വിളിച്ചില്ലെങ്കിൽ ചട്ടം 4 പ്രകാരം ഞങ്ങൾ നോട്ടീസ് നടത്തി യോഗം കൂടുമെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.