ഹരിപ്പാട്: ബോയ്സ് ഹൈസ്കൂളിലെ 1979 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത് പുനരാവിഷ്കരിച്ച ലൈബ്രറിയും ,റീഡിംഗ് റൂമും സാഹിത്യകാരൻ സജിത് ഏവുരേത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനിൽകുമാർ അദ്ധ്യക്ഷനായി. പദ്ധതിയുടെ വിശദീകരണം ബാച്ച് കോ-ഓർഡിനേറ്റർ ബി.ബാബുരാജ് നടത്തി. ലൈബ്രറിയുടെ താക്കോൽ കൈമാറ്റവും, ആമുഖപ്രസംഗവും നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ എസ്. കൃഷ്ണകുമാർ നടത്തി. കൃഷ്ണകുമാർ അമ്പിയംപറമ്പത്ത്, കളത്തിൽ മോഹൻ കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ശശികുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അമ്പിളി നന്ദിയും പറഞ്ഞു.