ആലപ്പുഴ: സംസ്ഥാനത്ത് സ്‌കൂൾ പാചക തൊഴിലാളികൾക്ക് ശമ്പളം കിട്ടാതായി മൂന്നുമാസമായിട്ടും കുലുക്കമില്ലാത്ത സർക്കാർ നടപടിയിൽ സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആലപ്പുഴ സബ് ജില്ലാ കൺവൻഷൻ പ്രതിഷേധിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ബി. നസീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് ബെൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുരേന്ദ്രൻ, എം.എം.മായ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സന്തോഷ് ബെൻ (പ്രസിഡന്റ്), ഗീതാ ചന്ദ്രബാബു (വൈസ് പ്രസിഡന്റ് ), എം.എം.മായ (സെക്രട്ടറി) ബി.കുഞ്ഞുമോൾ ( ജോയിൻറ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.