gh

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുവാനും ജനപക്ഷ ബദൽ നയങ്ങൾ സംരക്ഷിക്കുവാനും കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു. പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടന്ന കൗൺസിൽ യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.സിലീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.ഉദയൻ സംസ്ഥാന കൗൺസിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കെ.ജെ.സുനീഷ് (ചേർത്തല), ആർ.സുജീഷ് (സിവിൽ സ്റ്റേഷൻ), ടി.മനോജ് (ടൗൺ), വി.പ്രവീൺ (മെഡിക്കൽ), കെ.ജി.സരിതാഭായ് (കുട്ടനാട്), എസ്.ധന്യ (ഹരിപ്പാട്), ആർ.മിനി (കായംകുളം), മഷോബ് കുമാർ (മാവേലിക്കര), പി.സന്തോഷ് കുമാർ (ചെങ്ങന്നൂർ) എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എൽ.മായ അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സജിത്ത്, പി.സി.ശ്രീകുമാർ, ബി.സന്തോഷ് എന്നിവർ പങ്കെടുത്തു