ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ബ്രഹ്മസമാജം, കൈചൂണ്ടി വെസ്റ്റ്, കൈചൂണ്ടി, പുന്നമട ജെട്ടി, കായലോരം, കായലോരം റിസോർട്ട്, ജോൺസ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ടൗൺ സെക്ഷനിലെ സിഖ് ജംഗ്ഷൻ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും പള്ളാത്തുരുത്തി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും ഡച്ച് സ്‌ക്വയർ, ജൂബിലി, മെറ്റലയൻസ്, ഡാറാസ് മിൽ, കയർഫെഡ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.