ആലപ്പുഴ: ജില്ലാ ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ (എ.ഡി.ബി.എ) സംഘടിപ്പിക്കുന്ന റോട്ടറി കപ്പ് മൂന്നാം കിഡ്സ് ഓൾ കേരള ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ ഇന്ന് വൈകിട്ട് അഞ്ചിന് പ്രകാശനം ചെയ്യും. പുന്നപ്ര കപ്പക്കട ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ഗംഗാധര അയ്യർ പ്രകാശനം നിർവഹിക്കും. കേരള ബാസ്‌കറ്റ്‌ബാൾ അസോസിയേഷന്റെ (കെ.ബി.എ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജേക്കബ് ജോസഫിനെ ചടങ്ങിന് മുന്നോടിയായി ആദരിക്കും. വൈസ് പ്രസിഡന്റ് അഡ്വ.പ്രിയദർശൻ തമ്പി മുഖ്യപ്രഭാഷണം നടത്തും. കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ വി.ജി.വിഷ്ണു, ജ്യോതി നികേതൻ പ്രിൻസിപ്പൽ സെൻ കല്ലുപുര, സെക്രട്ടറി ബി. സുഭാഷ്, റോട്ടറി ക്ലബ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഡോ.അജി സരസൻ, സെക്രട്ടറി ജയൻ സുശീലൻ, എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് തുടങ്ങിയവർ സംസാരിക്കും. ഡിസംബർ 27 മുതൽ 30 വരെയാണ് ചാമ്പ്യൻഷിപ്പ്.