ഹരിപ്പാട്: മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 29 ന് നടക്കുന്ന അഷ്ട്ടോത്തര നാമലക്ഷാർച്ചനയുടെ കൂപ്പൺ വിതരണോദ്ഘാടനം സ്വാമി ഭൂമാനന്ദ തീർത്ഥപാദർ ആദ്യ കൂപ്പൺ രജനികാന്ത് കണ്ണന്താനത്തിനു നൽകി നിർവഹിച്ചു. പ്രസിഡന്റ്‌ രാധാകൃഷ്ണപണിക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി കൃഷ്ണപിള്ള സ്വാഗതവും കൺവീനർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.