തുറവൂർ:സി.പി.എം അരൂർ ഏരിയാ സമ്മേളനം 24, 25 തീയതികളിൽ പൊന്നാംവെളിയിൽ നടക്കും. 24 ന് രാവിലെ 10 ന് പൊന്നാംവെളി ജയലക്ഷ്മി ആഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. 122 പ്രതിനിധികളും 22 ഏരിയാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. 25 ന് റെഡ് വാളന്റിയർ പരേഡോടുകൂടി പട്ടണക്കാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. വൈകിട്ട് 5 ന് പൊന്നാംവെളിയിൽ പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ കീഴിലുള്ള അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് (അരൂർ കെയർ )കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി ഭൂമി നൽകിയ എരമല്ലൂർ സ്വദേശി കെ.എ.പീറ്ററിനെ ആദരിക്കും. ഏകപാത്ര നാടകമത്സരം 23 ന് രാത്രി 7 ന് പൊന്നാംവെളി ജയലക്ഷ്മി ആഡിറ്റോറിയത്തിൽ നടക്കും. 500 കിടപ്പുരോഗി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. സമ്മേളന ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ എ.എം. ആരിഫ്, എൻ.പി.ഷിബു, പി.കെ.സാബു, സി.ടി. വിനോദ്,ആർ.ജീവൻ,അനന്തു രമേശൻ, എൻ.സജി എന്നിവർ അറിയിച്ചു.