
മാന്നാർ: കഥകളി ആചാര്യൻ ഗുരു ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ സ്‌മരണാർത്ഥം ചെന്നിത്തല ചെല്ലപ്പൻപിള്ള കലാ സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയിട്ടുള്ള 23-ാമത് ചെന്നിത്തല ചെല്ലപ്പൻപിള്ള പുരസ്‌കാരത്തിന് കഥകളി നാട്യാചാര്യൻ ചാത്തന്നൂർ നാരായണപിള്ള അർഹനായി. 10001 രൂപയും ഫലകവും പൊന്നാടയും ഉൾപ്പെട്ട പുരസ്ക്കാരം ഡിസംബർ 8 വൈകിട്ട് 4.30 നു ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്‌കാരം സമ്മാനിക്കും എം.കെ.കെ. നായർ, നാവായിക്കുളം ആസ്വാദകസംഘം, മർച്ചന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ: അംബികാദേവിയമ്മ. മക്കൾ:ഹരിലാൽ, വൈശാഖ്.