
ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികോത്സത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് രജിൻ എസ്. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം സെക്രട്ടറി കെ.രമേശ് എന്നിവർ ചേർന്ന് എം.എൽ.എയ്ക്ക് ഉപഹാരം നൽകി. വിവിധ യുവജന സംഘടനാ നേതാക്കളായ സി.എ.അരുൺ കുമാർ, സുരേഷ് കുമാർ,റ്റിജിൻ ജോസഫ്,അനിൽ വള്ളികുന്നം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.മനോജ്, വന്ദന സുരേഷ്, ടി.കെ. രാജൻ, പി.സ്റ്റാലിൻ കുമാർ, പ്രദീപ് കുമാർ, ആഡിറ്റ് കമ്മിറ്റി കൺവീനർ പി.കെ. ശിവരാമപിള്ള , കര കമ്മിറ്റി പ്രസിഡന്റുമാരായ ഇ.പി.വിജയൻ, എം.കൃഷ്ണൻകുട്ടിപ്പിള്ള, ആർ.സന്തോഷ് കുമാർ,ഉത്സവകമ്മിറ്റിയംഗങ്ങളായ പി.സി. ശ്രീകുമാർ, പ്രകാശ്, കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.