ചാരുംമൂട് : താമരകുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ദിനാചരണം നടത്തി. പ്രിൻസിപ്പൽ ക്യാപ്റ്റൻ ആർ.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. മാതൃസംഗമം കൺവീനർ അൽഫീന ഷനാസ്, അശ്വതി, സൗഹൃദം ക്ലബ്‌ കോ -ഓർഡിനേറ്റർ ആർ.ശ്രീലേഖ,അദ്ധ്യാപകരായ ആർ .ഹരിലാൽ,ജി .രാജശ്രീ, എസ് .ആശാലത, ഹേന എസ്. ശങ്കർ,എസ് .വി .വിദ്യ, കെ .ജയകുമാർ, കെ. രഘുകുമാർ, ഡി .ധനേഷ് , തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സൗഹൃദ ക്ലബ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.