അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്കിലെ 5 പഞ്ചായത്തുകളും വാർഡ് വിഭജനം സംബന്ധിച്ച് പുറത്തിറക്കിയ കരട് പട്ടിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. പാർട്ടി കമ്മിറ്റി തയ്യാറാക്കിയ കരട് ലിസ്റ്റ് ഉദ്യോഗസ്ഥൻ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.പരാതി നൽകും.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി .എ.ഹാമിദ് അദ്ധ്യക്ഷനായി. പി.സാബു,​ എസ്.സുബാഹു ,എം .എച്ച് .വിജയൻ, എം.വി.രഘു ,ആർ.വി.ഇടവന,എസ്.രാധാകൃഷ്ണൻ,പി.ഉദയകുമാർ, എൻ.ഷിനോയ് ,വി.ദിൽജിത്ത്,ഹസ്സൻ എം പൈങ്ങാമഠം, എം.റഫീഖ്, ടി.സുരേഷ്, ബാബു,​ പി.കെ,മോഹനൻ, സിനോ,വിജയ് രാജ്, എം. ബൈജു, ജി.രതീഷ്, കെ.എസ്.രാജൻ, സാജൻ എബ്രഹാം എന്നിവർ സംസാരിച്ചു.