ആലപ്പുഴ: ചായക്കടയിൽ നിന്നു കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് കടക്കാരന് മർദ്ദനവും ഭീഷണിയും. കഴിഞ്ഞ ദിവസം തുമ്പോളിയിലായിരുന്നു സംഭവം. തുമ്പോളി പള്ളിക്ക് സമീപം ചായക്കട നടത്തുന്നയാൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ തുമ്പോളി സ്വദേശി ഫെർണാണ്ടസിനെതിരെ (മുത്തു) നോർത്ത് പൊലീസ് കേസെടുത്തു. മുത്തു കടയിൽനിന്ന് മുമ്പ് ഭക്ഷണം കഴിച്ചതിന് പണം നൽകാനുണ്ട്. പല ദിവസങ്ങളിലായി 450 രൂപയാണ് നൽകാനുള്ളത്. കഴിഞ്ഞ ദിവസം കടയിലെത്തി ഭക്ഷണം ചോദിച്ചപ്പോൾ നൽകാനുള്ള തുക കടക്കാരൻ ചോദിച്ചതിൽ പ്രകോപിതനായി മർദ്ദിക്കുകയായിരുന്നു.