ആലപ്പുഴ:റെസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പക്സ് ബോഡിയായ കോൺഫെഡറേഷൻ ഒഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ്വ ) ജില്ലാ കമ്മിറ്റിയുടെ കീഴിൽ അരൂർ മേഖലാ കമ്മിറ്റി രൂപീകരണം നാളെ വൈകിട്ട് 4ന് തുറവൂർ എസ്. എൻ. ഡി. പി ഓഡിറ്റോറിയത്തിൽ ചേരും. മേഖലയിലെ മുഴുവൻ റെസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജ് അറിയിച്ചു.