മാവേലിക്കര: പനച്ചമൂട് കണ്ണമംഗലം ഗവ.യു.പി സ്കൂളിൽ നടന്ന പ്രതിഭാ സംഗമം ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ജി.രാധാകൃഷ്ണപിള്ള അധ്യക്ഷനായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്, പഞ്ചായത്ത് അംഗം ബി.ശ്രീകുമാർ, പ്രഥമാദ്ധ്യാപിക ബി.ശ്രീജ, എം.പി.ടി.എ പ്രസിഡന്റ് ജസ്‌ലിൻ, സ്റ്റാഫ് സെക്രട്ടറി ജെസി അലക്സാണ്ടർ എന്നിവർ സംസാരിച്ചു. 2024-25 അദ്ധ്യയന വർഷം മാവേലിക്കര ഉപജില്ല ശാസ്ത്രോത്സവം, കലോത്സവം, കായികമേള എന്നിവയിൽ വിജയിച്ച വിദ്യാർഥികൾ, എൽ.എസ്.എസ് നേടിയ ആയുഷ് അനുരാജ്, ഡി.ആദിനാഥ്, സംഗീതാദ്ധ്യാപിക കവിതാ പ്രേംജിത്ത്, ഓഡിറ്റോറിയം എക്സ്റ്റൻഷൻ ചെയ്ത 1992 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.