ആലപ്പുഴ: ട്രാവൽ ഏജൻസി വഴി ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മണ്ണഞ്ചേരി സ്വദേശി അർജ്ജുൻ കെ.ഷാജിയുടെ പരാതിയിൽ ആലപ്പുഴ സാന്റിയാഗോ ട്രാവൽ ഏജൻസി ഉടമ നോബിൾ സൈമൺ, അനീഷ് ബോബൻ എന്നിവരെ പ്രതികളാക്കിയാണ് കേസ്. പലതവണകളായി പത്ത് ലക്ഷത്തിലധികം രൂപ കൈക്കലാക്കിയ പ്രതികൾ ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമാണ് പരാതിക്കാരന് മടക്കി നൽകിയത്.