ambala

അമ്പലപ്പുഴ: ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾ നയിച്ച ബാലപഞ്ചായത്ത് കൗതുകമായി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കമ്മിറ്റിയിൽ

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, അംഗങ്ങൾ എന്നീ നിലകളിലെല്ലാം കുട്ടികൾ തിളങ്ങി.

അജോ ടി.അരുൺ പ്രസിഡന്റായി. കിരൺ സെക്രട്ടറിയും അർവ വൈസ് പ്രസിഡന്റും സഹദ്, മാളവിക,കാർത്തിക് ഹരി എന്നിവർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായും ഒത്തുചേർന്നു. പുന്നപ്ര യു.പി.എസിലെ വിദ്യാർത്ഥികളാണ് ജനപ്രതിനിധികളായത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാരാകേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, സെക്രട്ടറി സൗമ്യ രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി. ആന്റണി, സുലഭാഷാജി, എൻ.കെ ബിജുമോൻ, ഐ.സി .ഡി.എസ് സൂപ്പർവൈസർ ജീന വർഗീസ്, പുന്നപ്ര യു.പി.എസ് പ്രഥമ അദ്ധ്യാപിക ശ്രീലത, ഗീതാ ബാബു, റോഷ്ന, വിനോദ്, ശ്രീകല തുടങ്ങിയവർ ബാലപഞ്ചായത്തിന് സാക്ഷികളായി.