photo

ചേർത്തല : സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ കബഡിയിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയ ജില്ലാ ടീമിന് ചേർത്തല നഗരത്തിൽ സ്വീകരണം നൽകി. ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഗൗരി ശങ്കരിയുടെ ക്യാപ്റ്റൻസിയിൽ എസ്.അനശ്വര,ദേവനന്ദ,സ്വീറ്റിസണ്ണി,ബി.ഋതു,അനുലക്ഷ്മി,ഗൗരിപാർവതി എന്നിവരാണ് സ്വർണനേട്ടത്തിനായി അണിനിരന്നത്.
ചരിത്രവിജയം നേടിയ സംഘത്തിന് സ്‌കൂളിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് സ്വീകരണം നൽകിയത്.

തുറന്ന ജീപ്പിൽ നഗരത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ വിക്ടറിപരേഡ് നടത്തി.ഗേൾസ് സ്‌കൂളിൽ നടന്ന അനുമോദന സമ്മേളനം നഗരസഭചെയർപേഴ്സൺ ഷേർളിഭാർഗവൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.ടി.സതീശൻ അദ്ധ്യക്ഷനായി.താരങ്ങളെയും പരിശീലകരെയും ആദരിച്ചു.പ്രിൻസിപ്പൽ എൻ.കെ.ഹരികുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഏലിക്കുട്ടിജോൺ, എ.എസ്.സാബു,ശോഭാജോഷി, ജി.രഞ്ജിത്ത്,വാർഡ് കൗൺസിലർ എ.അജി,പ്രഥമാദ്ധ്യാപിക എസ്.ബിന്ദു,എം.മുരുകൻ,ജിൽസി ബാബു,എം.സുരേഷ്.ഷാജി മഞ്ജരി എന്നിവർ സംസാരിച്ചു.