മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. സംസ്ഥാന-ജില്ലാ മിഷന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തി‍ൽ സി.ഡി.എസ്സിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി കാണുകയുണ്ടായി. 2020 മുതൽ 2024 വരെയുള്ള സി.ഡി.എസിന്റെ കണക്കുകൾ യഥാവർഷം ഓഡിറ്റ് ചെയ്യാതിരുന്നത് ഇങ്ങനെ സംഭവിച്ചത്.ജില്ലാ മിഷനോട് ഓഡിറ്റ് റിപ്പോർട്ട് ആവശ്യപ്പെടുകയും സംസ്ഥാന മിഷനെ വിവരം അറിയിക്കുകയും ചെയ്തു.കേസ് രജിസ്റ്റർ ചെയ്യുന്നതിന് ചുമതലപ്പെടുത്തി. എന്നിട്ടും പഞ്ചായത്ത് ഭരണസമിതിയെ ഇകഴ്ത്തി കാണിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും അറിയിപ്പിൽ പറയുന്നു.