ആലപ്പുഴ: ചായക്കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ വൃദ്ധൻ കുഴഞ്ഞുവീണുമരിച്ചു. ആലപ്പുഴ പൂന്തോപ്പ് വാർഡ് കണ്ടത്തിൽ വീട്ടിൽ ആറുമുഖം (82) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആറരയോടെ ആശ്രമം ജംഗ്ഷനിലാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.