അരൂർ:എഴുപുന്ന ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മസേന വാഹനം ഓടിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഈ മാസം മുപ്പതിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.