
ആലപ്പുഴ: ഇരുചക്രവാഹനയാത്രക്കാരെ വട്ടംകറക്കി ഹെൽമറ്റ് മോഷണം പതിവാകുന്നു. ആലപ്പുഴ ജില്ലകോടതിക്ക് എതിർവശത്തെ പ്രസ്ക്ലബ് റോഡിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനത്തിൽ നിന്നാണ് അവസാനമായി ഹെൽമറ്റ് കവർന്നത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. സ്കൂട്ടറിൽ സൂക്ഷിച്ച രണ്ട് ഹെൽമറ്റുകളിൽ നിന്ന് ഒരെണ്ണമാണ് അപഹരിച്ചത്. കഴിഞ്ഞദിവസവും സമാനരീതിയിൽ ബൈക്കിൽനിന്ന് ഹെൽമറ്റ് കവർന്നിരുന്നു . വിലകൂടിയതയും പുതിയതുമായ ഹെൽമറ്റുകളാണ് നഷ്ടമാകുന്നവയിലേറെയും. സമീപത്ത് സി.സി.ടി.വി ക്യാമറയില്ലാത്തത് മോഷ്ടാക്കൾക്ക് സഹായകരമാണ്. മോഷ്ടാക്കളെ പിടികൂടാൻ പ്രദേശത്ത് പൊലീസ് നിരീക്ഷണം വേണമെന്നാണ് ആവശ്യം.