തുറവൂർ: തുറവൂർ പുരന്ദരേശ്വരത്ത് ശ്രീമഹാദേവർ ക്ഷേത്രത്തിലെ അഷ്ടമി ദർശനം നാളെ പുലർച്ചേ 4.30 ന് നടക്കും. 3.45 ന് നടതുറപ്പ്, നിർമ്മാല്യ ദർശനം, മഹാഭിഷേകം,4 ന് തുറവൂർ രാകേഷ് കമ്മത്തിന്റെ സോപാന സംഗീതം, വിശേഷാൽ പൂജകൾ എന്നിവ നടക്കും.ക്ഷേത്രം മേൽശാന്തി എ.എ.രാമചന്ദ്രൻ എമ്പ്രാന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.